കൊല്ലം: ഗുരുദര്‍ശനത്തിന് വിരുദ്ധമായി എസ്.എന്‍.ഡി.പിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പിണറായിയുടെ മുന്നറിയിപ്പ്. കൊല്ലത്ത് വര്‍ഗീയ വിരുദ്ധ സെമിനാറില്‍ പങ്കെടുത്ത് പ്രസംഗിക്കക്കുകയായിരുന്നു അദ്ദേഹം.
എസ്.എന്‍.ഡി.പിയുമായി ഒരു തരത്തിലും സി.പി.എം ഇടപെടില്ല. ഗുരുവില്‍ അല്പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ എസ്.എന്‍.ഡി.പി ആര്‍.എസ്.എസ് ബന്ധത്തില്‍ നിന്ന് പിന്മാറണം. ഗുരുദര്‍ശനത്തിന് വിരുദ്ധമായി എസ്.എന്‍.ഡി.പി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
എസ്.എന്‍.ഡി.പിക്ക് ഏറെ ശക്തിയുണ്ടെന്ന് പറയുന്ന ആലപ്പുഴയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആ ശക്തി കണ്ടതാണ്. എല്‍.ഡി.എഫിനെ ജയിപ്പിക്കുമെന്ന് പറഞ്ഞാണ് എസ്.എന്‍.ഡി.പി ഇറങ്ങിയത്.എന്നാല്‍ ഫലം വന്നപ്പോള്‍ എല്ലാവരും കണ്ടതാണല്ലോ എന്നും അദ്ദേഹം പറഞ്ഞു.
ബിജെ.പിയുമായി എസ്.എന്‍.ഡി.പി അടുക്കുന്നത് സമുദായ താല്‍പര്യത്തിനല്ല ചിലരുടെ വ്യക്തി താല്‍പര്യത്തിനാണെന്നും പിണറായി ആരോപിച്ചു.