NEWS09/06/2016

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ayyo news service
തിരുവനന്തപുരം:ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള വൈകീട്ട് ആറിന് കൈരളി തിയേറ്ററില്‍ നടക്കുന്ന  ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്യും. സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷനാകുന്ന  പരിപാടിയില്‍ നടിയും ഗായികയുമായ തനിഷ്ഠ ചാറ്റര്‍ജി മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്‌നാഥ്, സെക്രട്ടറി സി.ആര്‍. രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയെത്തുടര്‍ന്ന് ഉദ്ഘാടന ചിത്രങ്ങളായി ഹെന്റി ഹ്യൂഗ്‌സ് സംവിധാനം ചെയ്ത ഡേ വൺ, ഡേവിഡ് ഗഗന്‍ഹൈമിന്റെ ഡോക്യുമെന്ററി ഹീ നെയ്മ്ഡ് മീ മലാല എന്നിവ പ്രദര്‍ശിപ്പിക്കും.
    
വൈല്‍ഡ്‌ലൈഫാണ് ഒന്‍പതാമത്  ഡോക്യുമെന്റെറി മേളയുടെ മുഖ്യപ്രമേയം. വിവിധ വിഭാഗങ്ങളിലായി 204 ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. മറാഠി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി, വിവേക് ഖജാരിയ, വൈല്‍ഡ് ലൈഫ് ഹ്രസ്വചിത്രരംഗത്തെ പ്രമുഖരായ ശേഖര്‍ ദത്താത്രി, സന്ദേഷ് കടൂര്‍, സുരേഷ് ഇളമൺ തുടങ്ങിയവര്‍ അഞ്ചുദിവസത്തെ മേളയില്‍ പങ്കെടുക്കും.

കെ.എന്‍. ശശിധരന്‍, മനു. പി.എസ്, കബീര്‍ റാവുത്തര്‍, മനോജ് കാന, എം.എസ്. ബനേഷ്, ഡോ. പ്രിയാ നായര്‍, പി.ടി. രാമകൃഷ്ണന്‍, ബാബുരാജ്, രാമന്‍കു'ി, റാസി, ദീപിക സുശീലന്‍ എിവര്‍ ഉള്‍പ്പെ' കമ്മിറ്റികളാണ് മേളയിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. മികച്ച ലോങ് ഡോക്യുമെന്ററിക്ക് 1,00,000 രൂപയും, മികച്ച ഹ്രസ്വചിത്രത്തിനും ഷോര്‍'് ഫിക്ഷനും 50,000, രൂപ വീതവും മികച്ച അനിമേഷന്‍ ചിത്രം, സംഗീത വീഡിയോ എിവയ്ക്ക് 25,000 രൂപ വീതവും മികച്ച ക്യാംപസ് ചിത്രത്തിനും ഛായാഗ്രാഹകനും 10,000 രൂപ വീതവും പുരസ്‌കാരം ലഭിക്കും.

നോ ഫിക്ഷന്‍ വിഭാഗത്തില്‍ പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു. മോഹനന്‍, പ്രശസ്ത ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയും ചലച്ചിത്രനിരൂപകയുമായ ബാര്‍ബറ ലോറി, ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായിക നിഷിത ജെയിന്‍ എിവരാണ് ജൂറി അംഗങ്ങള്‍. ഫിക്ഷന്‍ വിഭാഗത്തിലെ ചിത്രങ്ങളുടെ വിധിനിര്‍ണ്ണയം നടത്തുത് സംവിധായകനും തിരക്കഥാകൃത്തുമായ കമല്‍ സ്വരൂപ്, പ്രമുഖ സംവിധായകന്‍ ഹെന്റി ഹ്യൂഗ്‌സ്, സംവിധായകനും എഡിറ്ററുമായ വിനോദ് സുകുമാരന്‍ എന്നിവരാണ്.

ആറ് വിഭാഗങ്ങളിലായി 81 ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുു. ഇതില്‍ ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ എ'ും ഷോര്‍'് ഡോക്യുമെന്ററി വിഭാഗത്തില്‍ 19 ഉം ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ 30 ഉം ചിത്രങ്ങള്‍ അണിനിരക്കുമ്പോള്‍ മ്യൂസിക് വീഡിയോ വിഭാഗത്തില്‍ 14 ഉം ക്യാമ്പസ് ഫിലിം വിഭാഗത്തില്‍ നാല് ചിത്രങ്ങളുമാണ് ഉള്‍പ്പെടുത്തിയി'ുള്ളത്. അനിമേഷന്‍ ചിത്രങ്ങളുടെ മത്സരവിഭാഗത്തില്‍ ആറ് ചിത്രങ്ങളാണ് ഉള്ളത്.

Views: 1456
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024