തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മരണകാരണം വൃക്കയിലെ പഴുപ്പും ഗുരുതരമായ കരള്‍രോഗവുമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായും ഉള്ളില്‍ രക്തം കെട്ടിക്കിടന്നിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റാണ് മണിയുടെ
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചാലക്കുടി സിഐക്കു കൈമാറിയത്.
വൃക്കയിലെ പഴുപ്പിനു പുറമെ ആന്തരിക അവയവങ്ങളില്‍ അണുബാധയും ഉണ്ടായിരുന്നു. ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നറിയാന്‍ കാക്കനാട്ടെ ലബോറട്ടറിയില്‍നിന്ന് ആന്തരാവയവ രാസപരിശോധനാഫലം പുറത്തു വരണം.