തിരുവനന്തപുരം;സപ്ലൈകോയിലെ ഡെപ്യൂട്ടേഷന്‍ സമ്പ്രദായം അവസാനിപ്പിക്കുക, സേവന വേതന വ്യവസ്ഥകള്‍ അടിയന്തിരമായി നടപ്പിലാക്കുക, പെന്‍ഷന്‍ അനുവദിക്കുക, ഫാര്‍മസിസ്റ്റുകളെ സ്ഥിരപ്പെടുത്തുക, ദിവസവേതനക്കാരുടെയും, പാക്കിംഗ് ജീവനക്കാരുടെയും ജോലി സുരക്ഷിതത്വവും, മിനിമം വേജസും ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സപ്ലൈകോ എംപ്ലോയീസ് അസോസിയേഷന്‍ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സത്യാഗ്രഹ സമരം എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കേണ്ടത് ഇടതുപക്ഷ സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഉത്തരവാദിത്വമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി. രാജു. എക്‌സ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.