തിരുവനന്തപുരം:ശബരിമല തുടങ്ങിയ ക്ഷേത്രപരിസരത്ത് അന്യമതസ്ഥർ കച്ചവടം നടത്താൻ പാടില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് എനിക്കെതിരെ ഇടതുപക്ഷ കോൺഗ്രസ് പാർടികൾ നടത്തുന്ന കുപ്രചരണങ്ങളാണ്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ കേരളരക്ഷാമാര്ച്ച് സെക്രട്ടറിയേറ്റ് നടയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുമ്മനം.
സംസ്ഥാന ദേവസ്വംബോർഡ് ആക്റ്റ് പൂര്ണമായും ഭേദഗതി ചെയ്തു ക്ഷേത്രങ്ങളിൽ ജനാതിപധ്യം കൊണ്ടുവരണം. ക്ഷേത്രങ്ങളുടെ ഭരണം, സ്വത്ത്, വരുമാനം എന്നിവയുടെ കാര്യത്തിൽ സര്ക്കാരിന്റെ നയം ഉടൻ പ്രഖ്യാപിച്ച് ക്ഷേത്രങ്ങളുടെ പൂർണാധികാരം ഭക്തര്ക്ക് കൈമാറണം. ക്ഷേത്രഭരണത്തിൽ നിന്ന് രാഷ്ട്രീയപാർടികൾ പൂര്ണമായും ഒഴിഞ്ഞുനില്ക്കണമെന്നും കുമ്മനംരാജശേഖരൻ പറഞ്ഞു. ക്ഷേത്രം സംരക്ഷണ സമിതി സംസ്ഥാന സമിതി പ്രസിഡന്റ് അയ്യപ്പദാസ് അധ്യക്ഷം വഹിച്ചു.