തിരുവനന്തപുരം:സംസ്ഥാന ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളും ഗാന്ധിയന്‍ സംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി വാരാഘോഷം ഒക്ടോബര്‍ രണ്ടിന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. ദക്ഷിണാഫ്രിക്കയില്‍ നിന്നും മഹാത്മാഗാന്ധി ഭാരതത്തില്‍ തിരിച്ചെത്തിയതിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ചുള്ള ഗാന്ധി രഥയാത്ര മുന്‍ പ്രതിരോധ വകുപ്പു മന്ത്രി എ.കെ.ആന്റണി ഫഌഗ് ഓഫ് ചെയ്യും.
ഗാന്ധിജിയുമായി കേരളത്തെ ബന്ധപ്പെടുത്തുന്ന ദേശങ്ങള്‍, വ്യക്തികള്‍, സാഹിത്യ രചനകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള സമ്പൂര്‍ണ്ണ ഗാന്ധി പൈതൃക പരിരക്ഷണ പദ്ധതി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. ദേശത്തിനായ് പാടൂ എന്ന 5000 ഗായകര്‍ പങ്കെടുക്കുന്ന പരിപാടി പത്മഭൂഷന്‍ ഡോ.കെ.ജെ.യേശുദാസ് ഉദ്ഘാടനം ചെയ്യും. മേയര്‍ അഡ്വ.കെ.ചന്ദ്രിക, കെ.മുരളീധരന്‍, എം.എല്‍.എ. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ മിനി ആന്റണി, ഗാന്ധി പീസ് മിഷന്‍ ചെയര്‍മാന്‍ ഡോ.എന്‍.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഒക്ടോബര്‍ രണ്ടിന് രാവിലെ 7.30 ന് ഗാന്ധി പാര്‍ക്കില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന, സര്‍വ്വമത പ്രാര്‍ത്ഥന, ദേശഭക്തി ഗാനാഞ്ജലി എന്നിവ നടക്കും. മന്ത്രിമാരായ കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, മേയര്‍ കെ.ചന്ദ്രിക, പ്രമുഖ ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍, കെ.ജെ.യേശുദാസ്, അഡ്വ.ടി.ശരത്ചന്ദ്ര പ്രസാദ്, മിനി ആന്റണി ഐ.എ.എസ്. തുടങ്ങിയവര്‍ പങ്കെടുക്കും. ദേശീയ ബാലതരംഗമാണ് പരിപാടികള്‍ അവതരിപ്പിക്കുക.
ഗാന്ധി സന്ദേശ യാത്ര രാവിലെ 9.30 ന് മാനവീയം റോഡ്, സെന്റ ജോസഫ്‌സ് സ്‌കൂള്‍, പി.എം.ജി., എസ്.എം.വി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടുന്ന ഗാന്ധി സന്ദേശ യാത്രകള്‍ വി.ജെ.ടി. ഹാളില്‍ സമാപിക്കും. സ്റ്റുഡന്റ് പോലീസ് വിഭാഗമാണ് സന്ദേശ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഫോട്ടോ എക്‌സിബിഷനും വിപണന മേളയും ഗാന്ധിജിയുടെ ജീവിതവും സന്ദേശങ്ങളും അടിസ്ഥാനമാക്കിയുള്ള ഫോട്ടോ എക്‌സിബിഷനും ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള എക്‌സിബിഷനും ഖാദിഗ്രാമീണോത്പ്പന്നങ്ങളുടെ വിപണന മേളയും വി.ജെ.ടി. ഹാളില്‍ രാവിലെ പത്ത് മണിക്ക് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.മുരളീധരന്‍ എം.എല്‍.എ. മേയര്‍ അഡ്വ.കെ.ചന്ദ്രിക എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.
ടാഗോര്‍ തീയറ്ററില്‍ പ്രത്യേക ഗാനസന്ധ്യ വൈകിട്ട് അഞ്ച് മണിക്ക് ഗ്രാമി അവാര്‍ഡ് നേടിയ ഇന്ത്യയിലെ ആദ്യത്തെ വയലിനിസ്റ്റ് മനോജ് ജോര്‍ജ്ജും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യ മിലേ സുര്‍ മേരാ തുമാരാ ഒക്ടോബര്‍ രണ്ടിന് വൈകിട്ട് അഞ്ച് മണിക്ക് ടാഗോര്‍ തീയറ്ററില്‍ അരങ്ങേറും. മനോജ് ജോര്‍ജ്ജ് ഫോര്‍ സ്ട്രിംഗ്‌സ് എന്ന ലോകപ്രശസ്ത ഗായക സംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്. മനോജ് വര്‍ഗീസ് സംവിധാനം ചെയ്ത പരിപാടി ഒരുക്കിയിരിക്കുന്നത് ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള ടൂറിസം വകുപ്പും ചേര്‍ന്നാണ്.
യുവാക്കള്‍ക്കായി ത്രിദിന ക്യാമ്പ് ഒക്ടോബര്‍ മൂന്നിന് രാവിലെ 10.30 ന് ഗാന്ധിയന്‍ ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ ത്രിദിന ക്യാമ്പ് ആരംഭിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി കെ.സി.ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍ ക്ലാസെടുക്കും. ഗാന്ധി സ്മാരക നിധി സെക്രട്ടറി ജഗദീശന്‍ ക്യാമ്പ് ഡയറക്ടറും ഡോ.രാജാവാരിയര്‍ ക്രിയേറ്റീവ് ഡയറക്ടറുമായിരിക്കും. മുപ്പത് യുവാക്കള്‍ ക്യാമ്പില്‍ പങ്കെടുക്കും.
സെമിനാറുകള്‍/മത്സരങ്ങള്‍ ഒക്ടോബര്‍ ആറിന് ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പോലീസ് വകുപ്പിന്റെ നേതൃത്വത്തിലും ഏഴിന് മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിഷേന്‍സ് വകുപ്പിന്റെ നേതൃത്വത്തിലും എട്ടാം തീയതി ചാക്ക ഐ.ടി.ഐയില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലുമുള്ള സെമിനാറും നടക്കും. ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ടുവരെ ഗാന്ധി ഭവനില്‍ സ്‌കൂള്‍ കോളേജ് തല മത്സരങ്ങള്‍ നടക്കും.
ഗാന്ധി പാര്‍ക്കില്‍ ഒക്ടോബര്‍ മൂന്നുമുതല്‍ ഏഴുവരെ ദിവസവും വൈകിട്ട് സാംസ്‌കാരിക സന്ധ്യ അരങ്ങേറും. മൂന്നിന് സ്വരാഞ്ജലിയുടെ മോഹന രാഗ സന്ധ്യ, നാലിന് നൂപുര ഡാന്‍സ് അക്കാദമിയുടെ മയൂരം നൃത്തസംഗീത പരിപാടി, അഞ്ചിന് സബര്‍മതിയുടെ ദേശഭക്തി ഗാനാഞ്ജലി, ആറിന് ചെട്ടികുളങ്ങര മഹാത്മാ ലൈബ്രറിയുടെ കാവ്യപൂജ, മജീഷ്യന്‍ ഇന്ദ്ര അജിത്തിന്റെ ലഹരി വിരുദ്ധ മാജിക്, ഏഴിന് വെഞ്ഞാറമൂട് രംഗപ്രഭാതിന്റെ നാടകം തേന്‍കനി എന്നിവ അവതരിപ്പിക്കും.
സമാപന സമ്മേളനവും സമ്മാനദാനവും ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ സമാപനവും സ്‌കൂള്‍ കോളേജ്തല മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഒക്ടോബര്‍ എട്ട് 2.30 ന് ഗാന്ധി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് മന്ത്രി കെ.സി.ജോസഫ് നിര്‍വഹിക്കും.
ചിത്രരചന, പ്രസംഗം, ദേശഭക്തി ഗാനം, ക്വിസ്, ഉപന്യാസം എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.