മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സയ്ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. വലന്‍സിയയോട് 1-2 നാണു ബാഴ്‌സ പരാജയപ്പെട്ടത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ നേടി വലന്‍സിയ രണ്ടാം പകുതിയിൽ പ്രതിരോധത്തിലാണ് ശ്രദ്ധിച്ചത്.
പകുതിയിലെ 63-ാം മിനിറ്റില്‍ വലന്‍സിയയുടെ പ്രതിരോധം തകർത്ത് ബാഴ്‌സ സൂപ്പര്‍താരം ലൈണൽ മെസി ഗോൾ നേടിയെങ്കിലും വീണ്ടും അതാവര്ത്തിക്കാൻ കഴിഞ്ഞില്ല. ബാഴ്‌സ കരിയറിലെ ലൈണൽ മെസിയുടെ 500-ാം ഗോളായിരുന്നു അത്.