NEWS20/06/2015

അപകടരഹിതമായ കേരളം ലക്ഷ്യം : രമേശ് ചെന്നിത്തല

ayyo news service

തിരുവനന്തപുരം:റോഡപകടങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തെ അപകടരഹിതമായ സംസ്ഥാനമാക്കിമാറ്റുകയാണ് ലക്ഷ്യമെന്നും, റോഡപകടങ്ങള്‍ ഉണ്ടായാല്‍ എത്രയും വേഗം അപകടത്തില്‍പ്പെട്ട ആളിനെ രക്ഷപ്പെടുത്തുന്നത് സംബന്ധിച്ച് ജനങ്ങളെയും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും ബോധവത്ക്കരിക്കേണ്ടതുണ്ടെന്നും   ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.  സ്‌മൈല്‍ പദ്ധതി  യുടെ സംസ്ഥാനതല ഉദ്ഘാടനം പോലീസ് ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ശുഭയാത്ര എന്ന പേരില്‍ ബോധവത്ക്കരണപരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച് ജൂണ്‍ 24 ന് ആരോഗ്യം, പി.ഡബ്ല്യു.ഡി, തുടങ്ങിയ വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ച് ഒരു യോഗം വിളിച്ചു ചേര്ക്കും . കൊച്ചിന്‍ റിഫൈനറി സ്‌പോണ്‍സര്‍ ചെയ്യുന്ന 19 പോലീസ് ആംബുലന്‍സുകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലായി വിന്യസിക്കും എന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ചടങ്ങില്‍അദ്ധ്യക്ഷത വഹിച്ചു  

ഇന്റലിജന്‍സ് എ.ഡി.ജി.പി. എ.ഹേമചന്ദ്രന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എസ്.ജയശങ്കര്‍, എഡി.ജി.പി.മാരായ അരുണ്‍കുമാര്‍ സിന്‍ഹ, എ.ഹേമചന്ദ്രന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ശ്രീകുമാരി, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.രമേഷ് റായ്‌റു, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

Views: 1601
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024