മുംബൈ: ഏഷ്യാ കപ്പിന് മുന്‍പ് ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചപ്പോൾ പേസര് ഉമേഷ് യാദവിനെ ഒഴിവാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡല്‍ഹിക്കാരന്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ പവന്‍ നേഗിയാണ് ടീമിലിടംപിടിച്ച പുതുമുഖം. ഓസ്‌ട്രേലിയക്കെതിരെ ട്വന്റി 20 പരമ്പരയില്‍ നിന്ന് പരിക്ക് കാരണം ഒഴിവാക്കപ്പെട്ടിരുന്ന മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ടീമിലേയ്ക്ക് തിരിച്ചുവിളിച്ചു.
ടീം: എം.എസ്. ധോനി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, മനീഷ് പാണ്‌ഡെ, സുരേഷ് റെയ്‌ന, യുവരാജ് സിങ്,ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബൂംറ, ആശിഷ് നെഹ്‌റ, ഹര്‍ഭജന്‍ സിങ്, ഭുവനേശ്വര്‍കുമാര്‍, പവന്‍ നേഗി.