ന്യൂഡല്‍ഹി:പാക് അധീന കശ്മീരില്‍ ഇന്ത്യ
നടത്തിയ മിന്നലാക്രമണത്തില്‍ 38 ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. വലിയ
ആഘാതം പാക് ഭീകര കേന്ദ്രങ്ങല്‍ക്ക് ഏല്‍പ്പിക്കാന്‍ സാധിച്ചുവെന്നുംമിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിങ് പറഞ്ഞു. സൈന്യത്തിന്റെ ആക്രമണത്തില്‍ ഭീകരരെ
സഹായിക്കുന്നവര്‍ക്കും നാശം ഉണ്ടായി. ഏത് സാഹചര്യത്തിലുള്ള തിരിച്ചടിക്കും
ഇന്ത്യ സജ്ജമാണെന്നും ഡിജിഎംഒ പറഞ്ഞു.
ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ച് പാക്കിസ്ഥാന് വിവരം നല്‍കിയിരുന്നു. പാക്ക് അതിര്‍ത്തി കടന്ന് എട്ട് കേന്ദ്രങ്ങളിലാണ് സൈന്യം കനത്ത ആക്രമണം നടത്തിയത്. പാക്ക് ഭീകര ക്യാമ്പുകള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണങ്ങള്‍. മിന്നലാക്രമണം ഇനി തുടരില്ലെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.
ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമമെന്ന് കേന്ദ്ര സര്‍ക്കാരും സൈന്യവും വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്ത് പാക് താലിബാന്‍ (തെഹ്രീക് ഇ താലിബാന്‍)രംഗത്തെത്തി. കശ്മീരില്‍ ജിഹാദികളെ വിന്യസിക്കണമെന്നും ഇന്ത്യന്‍ സുരക്ഷ സൈന്യത്തിന് നേരെ തിരിച്ചടിക്കണമെന്നും പാക് താലിബാന്‍ ആഹ്വാനം ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറെ കാലമായി പാക്അമേരിക്കന്‍ സൈന്യങ്ങള്‍ക്കെതിരെ മേഖലയില്‍ ആക്രമണം തുടര്‍ന്നിരുന്ന താലിബാന്‍, അപ്രതീക്ഷിതമായാണ് കശ്മീരില്‍ ജിഹാദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.