എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റ്
അംഗങ്ങളില്‍ എം.എം.മണി ഒഴികെയുള്ളവരെല്ലാം മന്ത്രിമാരാകും. പൊന്നാനി
എംഎല്‍എ പി.ശ്രീരാമകൃഷ്ണനാണ് സ്പീക്കര്‍. വിഎസ് പക്ഷക്കാരനായ എസ്.ശര്‍മയെ മന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചില്ല.
ആഭ്യന്തരം,
വിജിലന്‍സ് എന്നീ വകുപ്പുകള്‍ പിണറായി തന്നെ കൈവശം വച്ചേക്കുമെന്നാണ്
സൂചന. ധനകാര്യം തോമസ് ഐസക്കിനു ലഭിക്കും. മുന്‍
വൈദ്യുതി-പട്ടികജാതി-ക്ഷേമമമന്ത്രിയായ ബാലന് അതേ വകുപ്പുകള്‍ ലഭിച്ചേക്കും. തോമസ് ഐസക് ധനകാര്യമന്ത്രിയായേക്കുമെന്നും, കെ.കെ ശൈലജയ്ക്ക് ആരോഗ്യവും ഇ.പി ജയരാജന് വ്യവസായ വകുപ്പും ലഭിക്കുമെന്നാണ് സൂചന.
ബുധനാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തുക. 20 അംഗ മന്ത്രിസഭയായിരിക്കും അധികാരത്തില്‍ വരിക.