കഠ്മണ്ഡു:നേപ്പാളിനെയും ഉത്തരേന്ത്യയെയും പിടിച്ചുകുലുക്കിയ വന്‍ഭൂകമ്പത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 1900 കവിഞ്ഞു. 1910 പേര്‍ മരിച്ചതായി നേപ്പാള്‍ പൊലീസ് സ്ഥിരീകരിച്ചു. നാലായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, ഉത്തരേന്ത്യയില്‍ മാത്രം 58 പേര്‍ മരിച്ചു. മരിച്ചവരില്‍ 47 പേരും ബിഹാറിലാണ്. യുപിയില്‍ എട്ടും ബംഗാളില്‍ മൂന്നും പേര്‍ മരിച്ചു. ടിബറ്റിലെ മരണസംഖ്യ 17 ആയി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, നേപ്പാളില്‍ വീണ്ടും ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ നേരിയ മൂന്നു ഭൂകമ്പങ്ങളാണ് ഉണ്ടായത്. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നേപ്പാളില്‍ കുടങ്ങിയിരിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഇന്നുതന്നെ തിരിച്ചെത്തിക്കുമെന്ന് വ്യോമസേന മാര്‍ഷല്‍ അറിയിച്ചു. വ്യോമസേനയുടെ ഒന്‍പത് വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിലുണ്ട്. നേപ്പാളിലെ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന് ഓപ്പറേഷന്‍ മൈത്രിയെന്ന് ഇന്ത്യന്‍ സേന പേരുനല്‍കി. 549 ഇന്ത്യക്കാരെയാണ് നേപ്പാളില്‍ നിന്നും രക്ഷിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ 11:41ന് ഉണ്ടായ ഭൂകമ്പം ഒരുമിനിറ്റ് നീണ്ടുനിന്നു. ഇതിനു പിന്നാലെ, കഠ്മണ്ഡുവില്‍ നിന്ന് 1100 കിലോമീറ്റര്‍ അകലെ ന്യൂഡല്‍ഹിയില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലും ടിബറ്റിലും ബംഗ്ലദേശിലുമായി 18 തുടര്‍ചലനങ്ങളുണ്ടായി. തുടര്‍ചലനങ്ങള്‍ 6.6 വരെ തീവ്രത രേഖപ്പെടുത്തി. കേരളത്തിലും പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ആയിരത്തിലേറെ ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങിയതായാണു വിവരം.
.