Mobirise Website Builder v4.9.3
NEWS27/05/2016

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്

ayyo news service
തിരുവനന്തപുരം: രമേശ് ചെന്നിത്തല  പ്രതിപക്ഷ നേതാവാകും. ശനിയാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരാനും പ്രതിപക്ഷ ഉപനേതാവായി കെ.സി.ജോസഫിനെ തെരഞ്ഞെടുക്കാനും നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ താന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാവിനെ കെപിസിസി തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം

Views: 1623
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY