ന്യൂഡല്‍ഹി:സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.21. കഴിഞ്ഞ വര്‍ഷത്തേക്കാളും കുറവാണ് . 2015ല്‍ 97.32 ആയിരുന്നു വിജയശതമാനം. 8,92,685 ആണ്‍കുട്ടികളും 6,06,437 പെണ്‍കുട്ടികളും ഉള്‍പ്പടെ 14,99,122 വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. ഫലം ലഭിക്കുന്ന വെബ്‌സൈറ്റ് ഇവയാണ് www.cbse.nic.in, www.results.nic.in, www.cbseresults.nic.in മുന്‍ വര്‍ഷങ്ങളിലേതുപോലെ ഐവിആര്‍എസ് വഴിയും പരീക്ഷാഫലം ലഭ്യമാക്കും.