വൈ എ റഹിം, എ കെ ആന്റണി
തിരുവനതപുരം: പ്രതിസന്ധികളിൽ തളരാതെ വിശ്വാസപ്രമാണങ്ങൾക്കുവേണ്ടി ത്യാഗം സഹിക്കുന്ന ഏതറ്റംവരെയും പോകുന്ന സി മോഹനചന്ദ്രനെപ്പോലെ ഒരുപാട് മോഹനചന്ദ്രന്മാരിനിയും ഉണ്ടാകട്ടെയെന്ന് എ കെ ആന്റണി പറഞ്ഞു. അഡ്വ.സി മോഹനചന്ദ്രന്റെ സ്മരണാർത്ഥം സമ്മോഹനം ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരദാനചച്ചടങ്ങ് ഗാന്ധി സ്മാരകനിധി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രശ്നം ഏറ്റെടുത്താൽ അതിന്റെ അവസാനം വരെ പ്രവർത്തിക്കുന്ന മോഹനചന്ദ്രൻ പ്രസ്ഥാനത്തിന് വേണ്ടി അദ്ദേഹത്തിന്റെ സർവ്വതും നൽകി. ഇന്ന് ഇങ്ങോട്ടു എന്ത് കിട്ടുമെന്ന് നോക്കിയിട്ടേ അങ്ങോട്ടുള്ളുവെന്നും അദ്ദേഹം
അഭിപ്രായപ്പെട്ടു.
വിദ്യാലയങ്ങളിൽ അക്രമം ഒഴിവാക്കിക്കൊണ്ട് രാഷ്ട്രീയം പുനഃസ്ഥാപിക്കണം. അവിടെയാകണം രാഷ്ട്രീയസർഗ്ഗ സംവാദങ്ങൾ നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ എ റഹിമിന് അദ്ദേഹം പുരസ്കാരം സമ്മാനിച്ചു. പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സമ്മോഹനം ചെയർമാൻ വിതുര ശശി അധ്യക്ഷം വഹിച്ച ചടങ്ങിൽ എ സമ്പത്ത് എം പി, എം എം ഹസൻ, നെയ്യാറ്റിൻകര സനൽ കെ മോഹൻ കുമാർ തുടങ്ങിയർ സംസാരിച്ചു,.