തിരുവനന്തപുരം: വിദേശങ്ങളില്‍ ഏറെ തൊഴില്‍സാധ്യതയുള്ള അറബി ഭാഷാ പഠനം ജനകീയമാക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. പറഞ്ഞു. അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.റ്റി.എഫ്) തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പ്രൈമറിതലം മുതല്‍ സര്‍വകലാശാല വരെ വ്യവസ്ഥാപിതമായി അറബി പഠനം നടക്കുന്ന കേരള സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന പാലോളി കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പിലാക്കുന്നത് ഇനിയും വൈകിപ്പിക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു. യാത്രയയപ്പ് സമ്മേളനം കെ.എ.റ്റി.എഫ്. മുന്‍ സംസ്ഥാന ട്രഷറര്‍ സലീം ഫാറൂഖിയും പ്രതിനിധി സമ്മേളനം കെ.എ.റ്റി.എഫ്. സംസ്ഥാന സെക്രട്ടറി സലീം കൊല്ലവും നിര്‍വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. രമണി, ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹഖീം, അണ്ടൂര്‍ക്കോണം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.