മോസ്കോ: സിറിയയിലേക്ക് പോവുകയായിരുന്ന റഷ്യന്‍ ടിയു
154 വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. തകർന്ന വിമാനഭാഗങ്ങൾ കണ്ടെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനത്തില്‍ 83
യാത്രക്കാരും 8 ജീവനക്കാരും ഒൻപത് മാധ്യമപ്രവർത്തകരുള്‍പ്പെടെ 100 പേരാണ്
ഉണ്ടായിരുന്നത്. സോചിയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ റഡാറുമായുള്ള ബന്ധം
നഷ്ടപ്പെടുകയായിരുന്നു. സിറിയയിലെ റഷ്യൻ ബേസിലേക്ക് പോയ പ്രശസ്ത അലക്സൻഡ്റോവ മിലിട്ടറി ബാൻഡുകാരും വിമാനത്തിൽ ഉണ്ടായിരുന്നതായി മന്ത്രാലായം വ്യക്തമാക്കി.