മുംബൈ: ഇന്ത്യ നാലു വര്‍ഷം മുന്‍പ് ലോകകിരീടം നെഞ്ചോടു ചേര്‍ത്ത വാംഖഡെ സ്‌റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 214 റണ്‍സിന്റെ 'ഹിമാലയൻ' ചരിത്ര തോല്‍വി. ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വിയാണിത്. പതിനഞ്ച് വര്‍ഷം മുന്‍പ് ഷാര്‍ജയില്‍ വച്ച് ശ്രീലങ്കയോടേറ്റ 245 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ട ഏറ്റവും വലിയ നാണക്കേട്.
ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര 3-2 എന്ന നിലയില്‍ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ആറാമത്തെ ജയമാണിത്. 2010ല്‍ പെര്‍ത്തില്‍ വച്ച് സിംബാബ്‌വെയ്‌ക്കെതിരെ നേടിയ 272 റണ്‍സിന്റെ ജയമാണ് അവരുടെ റെക്കോഡ്. ഇതാദ്യമായാണ് ഇന്ത്യയില്‍ വച്ച് ദക്ഷിണാഫ്രിക്ക ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ടി20 പരമ്പരയും അവര്‍ സ്വന്തമാക്കിയിരുന്നു.
മൂന്ന് സെഞ്ച്വറികളുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കെതിരെ 50 ഓവറില്‍ നാലു വിക്കറ്റിനിടെ 438 റണ്‍സെടുത്തത്. ക്വിന്റണ്‍ ഡി കോക്ക് (109), ഫാഫ് ഡു പ്ലെസ്സി (133), എ ബി ഡിവില്ല്യേഴ്‌സ് (119) എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക ചരിത്രത്തിലെ ഏറ്റവും സ്‌കോര്‍ പടുത്തിയര്‍ത്തിയത്. ഡി കോക്ക് കളിയിലെ കേമനും എ ബി ഡി വില്ല്യേഴ്‌സ്പരമ്പരയിലെ താരവുമായി.
ഹിമാലയൻ സ്കോര് പിന്തുടര്ന്ന ഇന്ത്യൻ ബാറ്റിങ്ങ് നിരയിൽ ഒന്ന് പൊരുതിനോക്കിയത്. രഹാനെ 87(58) ധവാന്‍ 60 ( 59) മാത്രമാണ്. മറ്റൊരു വലിയ കാര്യം ഇന്ത്യൻ ബൗളർ സെഞ്ച്വറി നേടി റെക്കോർഡിട്ടതാണ്. എറിഞ്ഞ പത്തോവറിൽ 106 റണ്‍സ് എറിഞ്ഞ പത്തോവറിൽ റണ്‍സ് വിട്ടുകൊടുത്താണ് റെക്കോർഡിട്ടത്. ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്തളന്‍ ബൗളറുടെ ഏറ്റവും വലിയ സംഭാനയാണ്.