കണ്ണൂര്‍:ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനു ബംഗളുരുവിലേക്കു കൊണ്ടുപോകുന്നതിനിടയില്‍ ഫോണ്‍ ചെയ്യാന്‍ സൌകര്യം നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ എആര്‍ ക്യാംപിലെ സീനിയര്‍ സിപിഒ അജിത്കുമാര്‍, സിപിഒമാരായ വിനീഷ്, രതീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി കെ സഞ്ജയ്കുമാര്‍ ഗുരുഡിന്‍ സസ്‌പെന്‍ഡ് ചെയ്തത്. സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബംഗളുരുവിലേക്കുള്ള യാത്രയ്ക്കിടെ നിഷാം സഹോദരന്‍മാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. നിഷാം ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു.