തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പിന് നല്‍കാന്‍ സാധ്യതയേറി. അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ടെന്‍ഡര്‍ സ്വീകരിക്കാന്‍ ഉന്നതാധികാര സമിതി ശുപാര്‍ശ നല്‍കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ടെന്‍ഡര്‍ അംഗീകരിച്ചത്.
അന്തിമ കരാറില്‍ ഏര്‍പ്പെടുന്നതിന് ഇനി രണ്ട് ഘട്ടം മാത്രമാണ് ബാക്കി. അടുത്തയാഴ്ച ചേരുന്ന തുറമുഖ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അദാനിയുടെ ടെന്‍ഡര്‍ അംഗീകരിക്കും. തുടര്‍ന്ന് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. അതോടെ പദ്ധതിയുടെ നിര്‍മ്മാണഘട്ടത്തിലേക്ക് കടക്കാനാകും
പലതവണ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും ആരും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നതോടെ ഇടക്കാലത്ത് പദ്ധതിയുടെ ഭാവി ആശങ്കയിലായിരുന്നു. ഒരു കമ്പനി മാത്രം ടെന്‍ഡര്‍ നല്‍കിയാല്‍ അത് സ്വീകരിക്കുന്നതിലെ ആശയക്കുഴപ്പവും ഉടലെടുത്തിരുന്നു.