ഇസ്ലമാബാദ്:മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് നായകനും തെഹരീക് ഇ ഇന്‍സാഫ് പാര്‍ടി നേതാവും 63 കാരനുമായ ഇമ്രാന്‍ഖാന്‍ രണ്ടാം ഭാര്യ 42 കാരി മുന്‍ ബിബിസി അവതാരകയായ രെഹാംഖാനില്‍ നിന്ന് വിവാഹമോചനം നേടുന്നു . 10 മാസം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ഇരുവരുടെയും സമ്മതപ്രകാരമാണ് വേര്‍പിരിയല്‍. 2014 ല്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ഇരുവരുടെയും പ്രണയം പുറം ലോകം അറിഞ്ഞതിനെതുടര്‍ന്നു 2015 ജനുവരിയിലാണ് ഇവര്‍ വിവാഹിതരായത്. രെഹംഖാന്റെ അതിരുകടന്ന രാഷ്ടീയ ഇടപെടലുകളും, ഇമ്രാൻ ആദ്യ ഭാര്യ ജെമിമ ഗോള്‍ഡ്സ്മിത്തുമായി പഴയ ബന്ധം പുതുക്കുന്നതുമാണ് ഈ വേര് പിരിയലിലേക്ക് നയിച്ചതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നു.
ആദ്യ ഭാര്യ ബ്രിട്ടീഷ്‌കാരി ജെമിമയെ 2004 ലാണ് ഇമ്രാൻ ഡിവോര്സ് ചെയ്തത്. ആദ്യ ഭര്ത്താവ് ഇജാസ് രഹ്മാനിൽ നിന്ന് 15 കൊല്ലത്തെ ദാമ്പത്യം അവസാനിപ്പിച്ചു 2005 ൽ വിവാഹമോചിതയായ രെഹം മൂന്നു കുട്ടികളുടെ മാതാവുമാണ്.