ചെന്നൈ:ഇന്ന് രാവിലെ എ ഐ ഡി എം കെ ജനറൽ സെക്രെട്ടറിയും മുന് മുഖ്യമന്ത്രിയും ആയ ജയലളിത അഞ്ചാമതും തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു. ഗവർണർ കെ റോസ്സയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ11 മണിക്ക് മദ്രാസ് യുണിവേഴ്സിറ്റി സെന്റെനരി ഓഡിട്ടോരിയത്തിലാണ് പ്രതിജ്ഞ ചടങ്ങുകൾ നടന്നത്.
ജയലളിതക്കൊപ്പം മുഖ്യമന്ത്രിയായിരുന്ന പനിനീര്സെൽവം ഉള്പ്പെടെയുള്ള 28 മന്ത്രിമാരും പ്രതിജ്ഞയെടുത്തു.
67 കാരിയായ ജയലളിത വീണ്ടും മുഖ്യമന്ത്രിയാകുന്നതിനു സാക്ഷ്യം വഹിക്കാൻ സുപ്പെര് സ്റ്റാർ രജനികാന്തും പ്രതിജ്ഞ ചടങ്ങിനു എത്തിയിരുന്നു..