തൃശൂര്‍: കലാഭവന്‍ മണിയുടെ രക്തവും മൂത്രവും വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തെ രരക്തവും മൂത്രവുമാണ് വീണ്ടും പരിശോധനയ്ക്ക് അയക്കുന്നത്. ഇക്കാര്യത്തിനു ആവശ്യമെങ്കില്‍ കോടതിയുടെ അനുമതി തേടുമെന്നും അന്വേഷണ സംഘം അറിയിച്ചു.
രാവിലെ മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്തുവന്നിരുന്നു. മണിയുടെ ശരീരത്ത് കീടനാശനിയുടെ അംശം പരിശോധനയില്‍ വ്യക്തമായതോടെയാണ് പോലീസ് രക്തവും മൂത്രവും വീണ്ടും പരിശോധിക്കാന്‍ തയാറായിരിക്കുന്നത്.