തിരുവനന്തപുരം: ഇന്ന് കാണുന്ന കേരളത്തിൽ ഏറ്റവും അധികം വികസനം നടത്തിയത് മുൻ മുഖ്യമന്തി കെ കരുണാകരനാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നെടുമ്പാശ്ശേരി അന്തർദേശീയ വിമാനത്താവളം. അത് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് മാറിയിരിക്കുകയാണ്. ഇന്നാരംഭിച്ച കെ കരുണാകരന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ജന്മശദാബ്ദിയാഘോഷം അവസാനിക്കുന്നതിനു മുൻപ് വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നൽകണം. അതിനായി സർക്കാർ മുൻകൈ എടുക്കണമെന്ന് മുൻ കേന്ദ്രമന്തി എ കെ ആന്റണി പറഞ്ഞു. വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം എനിക്ക്നി ഒരുപാട് പ്രോത്സാഹനം തന്ന നേതാവായിരുന്നു അദ്ദേഹമെന്ന് ആന്റണി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ കെ കരുണാകരൻ ജന്മശദാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുയായിരുന്നു അദ്ദേഹം. കെ കരുണാകരൻ ഫൗണ്ടേഷൻ ചെയർമാനായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായിരുന്നു.

നൂറ് നിലവിളക്കുകൾ തെളിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. എ കെ ആന്റണി, രമേശ്മ ചെന്നിത്തല, മന്ത്രി എം കെ ബാലൻ, ഉമ്മൻചാണ്ടി എം എൽ എ, ശശിതരൂർ എം പി, കെ മുരളീധരൻ എം എൽ എ, എം കെ മുനീർ എം എൽ എ, എംഎം ഹസൻ, പി ജെ കുര്യൻ, പത്മജ വേണുഗോപാൽ തുടങ്ങിയ നേതാക്കൾ നിലവിളക്കിൽ അഗ്നി പകർന്നു.