മുംബൈ: പ്രിയദര്‍ശിനി ചാറ്റര്‍ജിക്ക് ഫെമിന മിസ് ഇന്ത്യ വേൾഡ് 2016 കിരീടം. മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ ഈ ഡല്‍ഹി സ്വദേശിനി പ്രതിനിധീകരിക്കും. ബംഗളൂരു സ്വദേശിനി ശ്രുതി കൃഷ്ണ, ലക്‌നോ സ്വദേശിനി പങ്കുരി ഗിദ്വാനി എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ . 21 സുന്ദരികൾ മാറ്റുരച്ച അന്തിമ വിധി നിര്ണയ ചടങ്ങിൽ ഷാരുഖ് ഖാൻ മുഖ്യ അതിഥിയായിരുന്നു. ഷഹിദ് കപൂര്, വരുൺ ധവാൻ തുടടങ്ങിയ ബോളിവുഡ് താരങ്ങളുടെ കലാപ്രകടനങ്ങൾ ചടങ്ങിനു മിഴിവേകി.