തിരുവനന്തപുരം:അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ അടിയന്തരമായി തുറന്നു പ്രവര്‍ത്തക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വി.എല്‍.സി അടക്കമുള്ള തൊഴിലുടമകളോട് അഭ്യര്‍ത്ഥിച്ചു. വ്യവസായത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു.
എന്നാല്‍ അതിനു സഹായകരമായി ആദ്യം ഫാക്ടറി തുറക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. ഇതിനോട് യോജിച്ച ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ഫാക്ടറി തുറന്നു പ്രവര്‍ത്തക്കണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ മുഖ്യമന്ത്രിയോടൊപ്പം കശുവണ്ടി വ്യവസായ മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ, മുന്‍മന്ത്രി പി.കെ. ഗുരുദാസന്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, വി.എല്‍.സി, കെ.പി.പി, മാര്‍ക്ക് മാനേജ്‌മെന്റ് പ്രതിനിധികള്‍, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.