തിരുവനന്തപുരം:ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ജനാധിപത്യത്തില്‍ നീതിന്യായ വ്യവസ്ഥയുടെയും മാധ്യമങ്ങളുടെയും സഹവര്‍ത്തിത്വം വളരെ പ്രധാനമാണ് അതുകൊണ്ടു തന്നെ ഇവര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിക്കൂടാ. സമൂഹത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനവും ഉത്തരവാദിത്വവും തിരിച്ചറിഞ്ഞുകൊണ്ട് ഇരു വിഭാഗവും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.