NEWS23/11/2015

കുറ്റാന്വേഷണം ശാസ്ത്രീയവും കാലാനുസൃതവുമാകണം:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

ayyo news service
തിരുവനന്തപുരം:ആധുനിക മാര്‍ഗങ്ങള്‍ അവലംബിക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ അപരിഷ്‌കൃതമായ അന്വേഷണ രീതികള്‍ പ്രയോജനപ്രദമാമാവില്ല അതുകൊണ്ട് കുറ്റകൃത്യങ്ങള്‍ ശാസ്ത്രീയവും കാലാനുസൃതവുമായി അന്വേഷിക്കാന്‍ പോലീസ് സര്‍വകലാശാലയിലെ പഠന ഗവേഷണങ്ങള്‍ക്ക് കഴിയണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ പോലീസ് സയന്‍സ് സ്റ്റഡീസ് ആന്‍ഡ് സെക്യൂരിറ്റീസിന്റെ ഓഫീസ് ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയ്ക്ക് ആവശ്യമായ സ്ഥലം ഉടന്‍ കണ്ടെത്തി നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.

ആധുനികകാലത്തെ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ സംസ്ഥാന പോലീസ് സേനയെ സജ്ജമാക്കുകയെന്നതാണ് പോലീസ് സര്‍വകലാശാലയുടെ പ്രധാനലക്ഷ്യമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്രിമിനോളജി, ഫോറന്‍സിക് തുടങ്ങിയ ശാഖകളില്‍ കൂടുതല്‍ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലയിലുണ്ടാവണം. കുറ്റാന്വേഷണം കൂടുതല്‍ ശാസ്ത്രീയമാക്കാന്‍ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍, സംസ്ഥാന പോലീസ് ചീഫ് ടി.പി. സെന്‍കുമാര്‍, സര്‍വകലാശാല നോഡല്‍ ഓഫീസര്‍ എം.എന്‍. കൃഷ്ണമൂര്‍ത്തി, ഡോ. എ.ആര്‍. മാധവമേനോന്‍, ടി.പി ശീനിവാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 


Views: 1634
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024