തിരുവനന്തപുരം:നാട്യഗൃഹത്തിന്റെ വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ഞാനിപ്പോഴും നാടകത്തെ മറന്നിട്ടില്ലെന്നതിന് തെളിവാണ് പൂർത്തീകരിച്ച എന്റെ പുതിയ സിനിമയിൽ നാട്യഗൃഹത്തിലെ അംഗങ്ങളായ അലിയാർ, എം കെ ഗോപാലകൃഷ്ണൻ,എം വി ഗോപകുമാർ,പി എം റഷീദ്,അലക്സ് വള്ളിക്കുന്നം എന്നിവരെ അഭിനയിപ്പിച്ചതിലൂടെ കാണാൻ കഴിയുക എന്ന് അടൂർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കേരളീയ താളങ്ങളോട് അവബോധമുള്ള ആൾ കാവലത്തോടെ അവസാനിച്ചു. ബംഗാളിൽ ടാഗോർ എങ്ങനെയോ അതുപോലെയാണ് നമുക്ക് കാവാലം. നാടകരംഗത്തെ ചടുലവും മധുരവുമാക്കിയ ഒരു വലിയ വ്യക്തിയാണ് ഒ എൻ വി എന്നു പ്രൊഫ.വി മധുസൂദനൻ നായർ അദ്ദേഹത്തിന്റെ പൊന്നരിവാൾ അമ്പിളി തുടങ്ങിയ ഗാനങ്ങളെ ചൂണ്ടികാട്ടി പറഞ്ഞു. ഒ എൻ വി കാവാലം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാട്യഗൃഹം ചെയർമാൻ പ്രൊഫ അലിയാർ അധ്യക്ഷനായ ചടങ്ങിൽ നരേന്ദ്ര പ്രസാദ് ഒരു സമഗ്ര നാടകം,വംശ ഗീതം എന്നി പുസ്തകങ്ങളുടെ പ്രകാശനം അടൂർ നിർവഹിച്ചു. എം ആർ തമ്പാൻ ആശംസകൾ നേർന്നു. പി വി ശിവൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനച്ചടങ്ങിനെത്തുടർന്നു ഒഎൻവി കാവാലം ഗാനങ്ങളുടെ ആലാപനവും, നരേന്ദ്രപ്രസാദിന്റെ നാടകം റാണി അമ്മച്ചിയും അരങ്ങേറി.
റാണി അമ്മച്ചി നാടകത്തിൽ നിന്ന്