വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു.
NEWS23/03/2022

ചലച്ചിത്രമേള: 67ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം

ayyo news service
രാജ്യാന്തര ചലച്ചിത്രമേളയിൽ ലോക സിനിമയിലെ 42 ചിത്രങ്ങള്‍ ഉള്‍പ്പടെ 67 സിനിമകള്‍ വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും.എല്ലാ ചിത്രങ്ങളുടെയും അവസാന പ്രദർശനത്തിനാണ് 15 സ്ക്രീനുകൾ വേദിയാകുന്നത്. യുദ്ധം സമാധാനം കെടുത്തിയ അഫ്‌ഗാൻ ജനതയുടെ ജീവിത സാഹചര്യങ്ങൾ ചിത്രീകരിക്കുന്ന ഓപ്പിയം വാർ, ഇറ്റാലിയൻ ചിത്രമായ ദി മിറക്കിൾ ചൈൽഡ്, വെറ്റ് സാൻഡ്, കമ്പാർട്ട് മെന്റ് നമ്പര്‍ 6, ത്രീ സ്‌ട്രേഞ്ചഴ്‌സ്, മെമ്മോറിയ,സാങ്‌റ്റോറം തുടങ്ങിയ ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് . നിഷിദ്ധോ,നിറയെ തത്തകളുള്ള മരം,പ്രാപ്പെട ,ആർക്കറിയാം,എന്നിവർ,കള്ളനോട്ടം എന്നീ മലയാള ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.

ജപ്പാനിലെ കര്‍ഷകരുടെ കഥ പറയുന്ന യുഗെറ്റ്‌സു, ഡച്ച് കപ്പല്‍ നാവികനായ നായകന്റെ ജീവിതത്തിലേക്ക് പന്തയത്തിലൂടെ കടന്നുവരുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ദി സ്റ്റോറി ഓഫ് മൈ വൈഫ്, അഞ്ചു വയസുള്ള മകളുടെ മരണത്തിന് ശേഷം ഒറ്റപ്പെട്ടുപോകുന്ന മാതാവിന്റെ ജീവിതം പ്രമേയമാക്കിയ ചൈനീസ് ചിത്രം എ ചാറ്റ് എന്നിവയും വ്യാഴാഴ്ചയുണ്ടാകും. 
Views: 119
SHARE
CINEMA

സംരോഹ ആഗസ്റ്റ്‌ 4 ന് തിയേറ്ററിലേക്ക്

TALKS

താരങ്ങള്‍ ഒരു ഘടകം മാത്രം; പ്രമേയത്തിനും ആവിഷ്‌ക്കാരത്തിനുമാണ് പ്രാധാന്യം : മനോജ് കാന

P VIEW

പ്രേം ക്വിസ് മത്സര വിജയികൾ

ARTS

ലക്ഷ്മി ജി.കുമാറിന്റെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

L ONLY

വനിതാ ശക്തീ

Create Date: 31.12.2020