NEWS09/04/2019

അനന്തപുരിക്ക് പൊങ്കാലയുടെ പുണ്യം

ayyo news service
തിരുവനന്തപുരം: കുംഭച്ചൂടിനു കീഴില്‍ മനമുരുകി പ്രാര്‍ത്ഥിച്ച് സ്ത്രരകളുടെ ശബരിമയെന്നു പുകൾപെറ്റ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ച് മടങ്ങിയത് ഭക്തസഹസ്രങ്ങള്‍. രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ അഗ്‌നി പകര്‍ന്നതോടെ നഗരവും സമീപ പ്രദേശങ്ങളും മഹായാഗശാലയായി മാറി. 

കണ്ണകീ ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്നഭാഗം പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ പാടി കഴിഞ്ഞതോടെ ക്ഷേത്രം ശാന്തി വി.കെ. ഈശ്വരന്‍നമ്പൂതിരി ശുദ്ധപുണ്യാഹ ചടങ്ങുകള്‍ ആരംഭിച്ചു. 10.15ന് ശ്രീകോവിലില്‍നിന്നും ക്ഷേത്രംതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറി.  മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ അഗ്‌നി പകര്‍ന്നശേഷം  ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. തുടര്‍ന്ന്  പാട്ടുപുരയ്ക്ക് മുന്നിലെ പണ്ടാര അടുപ്പില്‍ അഗ്‌നി പകര്‍ന്നു. ചെണ്ടമേളവും കതിനാവെടിയും മുഴക്കി അറിയിപ്പ് നല്‍കിയതോടെ ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് അഗ്‌നി പകര്‍ന്നു.

നഗരപ്രദേശവും കടന്ന് പത്ത് കീലോമീറ്ററിലധികം ചുറ്റളവില്‍ പൊങ്കാല സമര്‍പ്പണം നടന്നു. ഉച്ചകഴിഞ്ഞ് 2.15ന് നിവേദ്യ ചടങ്ങുകള്‍ നടന്നതോടെ അടുത്തവര്‍ഷവും പൊങ്കാല അര്‍പ്പിക്കാന്‍ എത്താന്‍ കഴിയണമേ എന്ന പ്രാര്‍ത്ഥനയോടെ സ്ത്രീജനങ്ങളുടെ മടക്കം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാര്‍ക്ക് ചൂരല്‍ക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് കുത്തിയോട്ട ബാലന്മാരുടെയും സായുധ സേനയുടെ അകമ്പടിയോടെയും ദേവി  പുറത്തെഴുന്നള്ളും.  നാളെ  രാത്രിയില്‍ കാപ്പഴിച്ച് ഗുരുതി തര്‍പ്പണത്തോടെ ദശദിന പൊങ്കാല ഉത്സവം സമാപിക്കും.

Views: 1458
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024