തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ തന്നെ കരിങ്കൊടി കാണിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തിരുത്തണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ബ്ബ്ല്യൂജെ) ആവശ്യപ്പെട്ടു .
മാധ്യമപ്രവര്‍ത്തകരെ അവഗണിച്ചും പരിഹസിച്ചും എതിരാക്കുകയെന്ന നയം സര്‍ക്കാരിനുസർക്കാരിനുണ്ടെയെന്ന് സംശയമുണ്ടെന്നും അതിനാൽ മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനിയവും,ഭാവനാത്മകമാമാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആരുടെയും വാടകക്കാരല്ലെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.
മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് അസഹിഷ്ണുതാപരമായ നിലപാട് സ്വീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും കെയുഡബ്ല്യൂജെ കുറ്റപ്പെടുത്തി.