തിരുവനന്തപുരം : തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യയുണ്ട്. കടല്‍ക്ഷോഭത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വിനോദ സഞ്ചാരികള്‍ കടലില്‍ ബോട്ടിങ് നടത്തുന്നതിന് നാളെവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഏഴടിവരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണിത്. മലയോര മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരള തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കനത്ത മഴക്ക് കാരണം. തിങ്കളാഴ്ചയ്ക്കുശേഷം മഴ കുറയും. എന്നാല്‍ 22 മുതല്‍ വീണ്ടും നല്ല മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.