തിരുവനന്തപുരം: വിമുക്തഭടന്മാര്‍, വിമുക്ത ഭടന്റെ ഭാര്യ/വിധവ എന്നിവര്‍ താമസിക്കുന്ന വീടുകള്‍ക്ക് നികുതി ഇളവിനുളള തറ വിസ്തീര്‍ണം പരിഷ്‌കരിച്ച് ഉത്തരവായി. തറ വിസ്തീര്‍ണ പരിധി 2000 ച.അടി നിലനിര്‍ത്തികൊണ്ട് 2000 ത്തില്‍ കൂടുതലായി വരുന്ന തറ വിസ്തീര്‍ണത്തിന് മാത്രം അതതു കാലത്ത് നിലവിലുളള നികുതി ഒടുക്കിയാല്‍ മതി. ഉത്തരവിന്‍ പ്രകാരം വീട്ടു നികുതി ഇളവിന് തനത് വര്‍ഷം അപേക്ഷ നല്‍കണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. പകരം, അര്‍ഹരായവര്‍ ഉത്തരവില്‍ കൊടുത്തിട്ടുളള മാതൃകയിലുളള സാക്ഷ്യപത്രം ഓരോ വര്‍ഷവും മാര്‍ച്ച് 31ന് മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ മേധാവികള്‍ക്ക് നല്‍കണമെന്ന് സൈനിക ക്ഷേമ ഡയറക്ടര്‍ (ഇന്‍ചാര്‍ജ്) അറിയിച്ചു.