ചെന്നൈ: രശസ്ത സംഗീതജ്ഞന്‍ ഡോ. എം ബാലമുരളികൃഷ്ണ (86) അന്തരിച്ചു. ചെന്നൈയിലെ ചെന്നൈ രാധാകൃഷ്ണന്‍ ശാലയിലുള്ള വസതിയില്‍ ഉറക്കത്തിനിടെയായിരുന്നു മരണം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു കുറച്ചു ദിവസങ്ങളായി വസതിയില്‍ വിശ്രമത്തിലായിരുന്നു. 22 സിനിമകളിലായി 44 പാട്ടുകള്‍ ചിട്ടപെടുത്തിയിട്ടുള്ള ബാലമുരളികൃഷണ ഒരു
ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്.
ഇന്‍ഡ്യയ്ക്കകത്തും പുറത്തുമായി
ഇരുപത്തായ്യിയരത്തിലധികം കച്ചേരികള്‍ നടത്തിയിട്ടുള്ള അദ്ദേഹം സ്വന്തമായി
ചിട്ടപ്പെടുത്തിയ നാനൂറിലധികം കൃതികളുണ്ട്. ഹംസ വിനോദിനി, മഹതി, ഓംകാരി തുടങ്ങിയ രാഗങ്ങള്‍ അദ്ദേഹം സംഗീത ലോകത്തിന് പുതുതായി നല്‍കി. പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. മൂന്ന് ദേശീയ പുരസ്‌കാരം നേടിയിരുന്നു. ബാലമുരളീകൃഷ്ണ പുല്ലാങ്കുഴല്‍, വീണ, മൃദംഗം, വയോള, വയലിന്‍ തുടങ്ങി എട്ടോളം സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ശങ്കരഗുപ്തം എന്ന ഗ്രാമത്തിലാണ് ബാലമുരളീകൃഷ്ണ ജനിച്ചത്. ബാലമുരളീകൃഷ്ണ എട്ടാം വയസില്‍ വിജയവാഡയിലാണ് സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചത്. സംഗീത ലോകത്തേക്ക് കൈപിടിച്ച് ആനയിച്ചത് ഓടക്കുഴല്‍, വയലിന്‍, വീണ എന്നിവയില്‍ വിദ്വാനായിരുന്ന അച്ഛനായിരുന്നു.
1957ല്‍ തെലുങ്ക് സിനിമയായ സതി സാവിത്രിയില്‍ പിന്നണി പാടിക്കൊണ്ട് സിനിമാ ഗായകനായി അരങ്ങേറ്റം കുറിച്ചു. എന്റെ അദ്ദേഹം മോഹങ്ങള്‍ പൂവണിഞ്ഞു, സ്വാതി തിരുനാള്‍, ഭരതം എന്നീ മലയാള സിനിമകള്‍ക്കും പിന്നണി പാടി. സ്വാതി തിരുനാളിലെ ആലാപനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.
എം.ബി.കെ.ട്രസ്റ്റ്' എന്ന പേരില്‍ മ്യൂസിക്ക് തെറാപ്പിയുടെ സാധ്യതകളെക്കുറിച്ച് ഒരു പഠന കേന്ദ്രവും 'വിപഞ്ചി' എന്ന പേരില്‍ ഒരു നൃത്ത സംഗീത പഠന വിദ്യാലയവും അദ്ദേഹം നടത്തുന്നുണ്ട്. സ്വിറ്റ്‌സര്‍ലണ്ടില്‍ എസ്. രാം ഭാരതിയുടെ നേതൃത്വത്തില്‍ നടത്തുന്ന 'അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ആന്‍ഡ് റിസര്‍ച്ച്' എന്ന സംഗീത ചികിത്സാ സ്ഥാപനവും പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്.