മുംബൈ:2002ലെ മുംബൈ വാഹനാപകടക്കേസില്‍ സിനിമാ താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. ഇന്ന് ജയിലിൽ അടക്കും.മുംബൈ സെഷന്‍സ് കോടതിയാണ് പതിമൂന്ന് വര്‍ഷം പഴക്കമുള്ള കേസില്‍ വിധി പറഞ്ഞത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ അടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ഡ്രൈവറല്ല കാര്‍ ഓടിച്ചതെന്നും സല്‍മാന്‍ തന്നെയാണെന്നും വാഹനമോടിച്ചത് മദ്യപിച്ചശേഷമെന്നും കോടതി നിരീക്ഷിച്ചു. തല കുമ്പിട്ടുനിന്നാണ് സല്‍മാന്‍ വിധിപ്രസ്താവം കേട്ടത്. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സല്‍മാനെതിരെ ചുമത്തിയിരിക്കുന്നത്.
2002 സെപ്റ്റംബര്‍ ഇരുപത്തിയെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചശേഷം സല്‍മാന്‍ഖാന്‍ ഓടിച്ചിരുന്ന കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിയുടെ മുന്‍പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുപേരുടെ മേല്‍ഇടിച്ചുകയറിയെന്നാണ് കേസ്. ഒരാള്‍ കൊല്ലപ്പെടുകകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ രാത്രി സല്‍മാനെ ഷാറൂഖ് ഖാന്‍ സന്ദര്‍ശിച്ചിരുന്നു.
സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ വാഹനാപകടക്കേസിലുണ്ടാവുന്ന വിധിയിൽ ബോളിവുഡ് ആശങ്കയിലാണ് 500 കോടി രൂപയുടെ പദ്ധതികളാണ്. വെള്ളത്തിലാകുക. കരീനകപൂറിനൊപ്പം സല്മാന്‍ ഖാന്‍ അഭിനയിക്കുന്ന ബജ്രംഗി ഭായിജാന്‍, സോനം കപൂര്‍ നായികയാകുന്ന പ്രേം രത്തന്‍ ധന്‍ പായോ, എന്നീ സിനിമകള്‍ അവസാനഘട്ട ചിത്രീകരണത്തിലാണ്. ബജ് റംഗീ ഭായിജാന്റെ ചിത്രീകരം കാശ്മീരിലാണ് പുരോഗമിക്കുന്നത്. ഇതൂകൂടാതെ നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ സല്മാന്‍ കരാര്‍ ഒപ്പിട്ടിട്ടുമുണ്ട്. ദബാങ് ത്രീ, എന്‍ ട്രീ മേം നോ എന്‍ട്രി എന്നിവ ഉള്‍പ്പെടെ മറ്റുനാല് ചിത്രങ്ങളും ഒരുങ്ങുകയാണ്ക. ഇതുകൂടാതെ ബിഗ് ബോസ് റിയാലിറ്റി ഷോക്കും സല്മാന്റെ അഭാവം തിരിച്ചടിയാകും .