NEWS09/11/2015

കെ. എം. മാണി രാജി വച്ചേ മതിയാകൂ:വി ഡി സതീശൻ

ayyo news service
തിരുവനനന്തപുരം:ബാർ കോഴ കേസിൽ ഹൈക്കോടതി വിധി വന്ന പശ്ചാതലത്തിൽ ധനമന്ത്രി കെ എം മാണി രാജിവച്ചേ മതിയാകൂ എന്ന് കെപിസിസി ജനറൽ സെക്രട്ടറി വി ഡി സതീശൻ എം എൽ എ തന്റെ ഫേസ് ബുക്ക്‌ പേജിൽ കുറിച്ചു.  

നാലുമാസം മുൻപ് മുതിര്ന്ന യു ഡി എഫ് നേതാക്കൾ മാണിയോട് സംസാരിച്ച് അദ്ദേഹത്തെകൊണ്ട് രാജി വയ്പ്പിക്കണമെന്ന് ഞാൻ അഭ്യര്ധിച്ചിരുന്നു.  ദൌർഭാഗ്യവശാൽ അതുണ്ടായില്ല.  തിരെഞ്ഞെടുപ്പിൽ ജനങ്ങള് നല്കിയത് അതിനുള്ള മറുപടിയായിരുന്നു.

ബാര് കോഴ വിഷയം യു.ഡി.എഫിനും കൊണ്ഗ്രസ്സിനും ചുമക്കേണ്ടി വന്നത് വലിയ ഗതികേടായിരുന്നു. വൈകിയാണെങ്കിലും കെ.എം.മാണി രാജി വയ്ക്കാൻ മടിക്കരുത്. രാജി വച്ചില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തോട് രാജി വയ്ക്കാൻ ആവശ്യപ്പെടണം.
വിജിലൻസ് കോടതി വിധി വന്നപ്പോൾ മുഖ്യമന്ത്രി കെ. എം. മാണിയെ പ്രതിരോധിച്ചത് അതിരുകടന്നു പോയി. തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിലായതു കൊണ്ടാണ് അതിനെതിരെ അപ്പോൾ പ്രതികരിക്കാതെയിരുന്നത്.

എന്നിങ്ങനെ  മാണിയുടെ രാജിയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ഇനി ആരുടെ ഭാഗത്ത് നിന്നും ഒരു പ്രതിരോധവും  പാടില്ലെന്നും ഓർമപ്പെടുത്തുന്ന വി ഡി സതീശന്റെ പോസ്റ്റ്‌ അവസാനിക്കുന്നത് മാണിയുടെ രാജിക്കാര്യം എല്ലാവരെയും ഒര്മാപ്പെടുത്തി 'ഇനി പ്രതികരിക്കാതെയിരിക്കാൻ കഴിയില്ല. കെ. എം. മാണി രാജി വച്ചേ മതിയാകൂ'. എന്ന് കുറിച്ചുകൊണ്ടാണ്.

വി ഡി സതീശന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌

ബാർ കോഴ കേസിൽ ഹൈക്കോടതി വിധി വന്നതോടെ മന്ത്രി കെ. എം. മാണിയുടെ രാജി അനിവാര്യമായിരിക്കുന്നു. നാലു മാസം മുൻപ് മുതിർന്ന യു. ഡി. എഫ്. നേതാക്കൾ മാണിയോട് സംസാരിച്ച് അദ്ദേഹത്തെ കൊണ്ട് രാജി വയ്പ്പിക്കണമെന്നു ഞാൻ അഭ്യർഥിച്ചിരുന്നു. ദൌർഭാഗ്യവശാൽ അതുണ്ടായില്ല. തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് അതിനുള്ള മറുപടിയായിരുന്നു. ഞങ്ങളെല്ലാം യു. ഡി. എഫിലും കൊണ്ഗ്രസിലും രണ്ടാം നിരയിലുള്ളവരാണ്. ഞങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്‌. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമ്പോഴാണ് ആ വിശ്വാസം ...

See More



Views: 1588
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024