തിരുവനന്തപുരം:ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശബ്ദ മലിനീകരണവും പരിസര മലിനീകരണവും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. നിയന്ത്രിതമായും ഉത്തരവാദിത്വ ബോധത്തോടെയും കുറച്ച് പടക്കങ്ങള്‍ മാത്രം ഉപയോഗിക്കണം.
മുതിര്‍ന്നവരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ കുട്ടികളെ പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുവദിക്കാവൂ. എന്ന് സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിത്തിൽ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നിര്‍ദ്ദേശിച്ചു.