NEWS09/04/2020

ബാറ്റു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു: വിവ് റിച്ചാര്‍ഡ്സ്

ayyo news service
സിഡ്നി: ക്രിക്കറ്റിനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന എനിക്ക് കളിക്കളത്തില്‍ മരിക്കാന്‍ ഒരിക്കലും ഭയമില്ലായിരുന്നു.  അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അതാണ് ഞാന്‍ ആഗ്രഹിച്ചിരുന്ന ഏറ്റവും നല്ല വിടവാങ്ങലും എന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ വിവ് റിച്ചാര്‍ഡ്സ്.  ആസ്ത്രേലിയന്‍ മുന്‍ ആള്‍ റൗണ്ടര്‍ ഷെയിന്‍ വാറ്റ്സനുമായി നടത്തിയ വീഡിയോ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.  ഹെല്‍മറ്റ് വയ്ക്കാതെ ബാറ്റ് ചെയ്തിരുന്നല്ലോ എന്ന് പരാമര്‍ശിച്ചപ്പോഴാണ് ഇത് വ്യക്തമാക്കിയത്.   ഏറ്റവും വലിയ അപകടം മുന്നില്‍ കണ്ട് ഫോര്‍മുല വണ്‍ റേസിംഗ് കാര്‍ ഓടിക്കുന്ന കായിക താരമാണ് തന്റെ പ്രചോദനം എന്നും 68 കാരനായ റിച്ചാര്‍ഡ്സ് പറഞ്ഞു. ബൗണ്‍സറുകള്‍ക്ക് നിയന്ത്രണമില്ലാതിരുന്ന കാലത്ത് വിഖ്യാത ലോകോത്തര ഫാസ്റ്റ് പടയെ ഹെല്‍മറ്റ് വയ്ക്കാതെ നിര്ഭയനായി തലങ്ങും വിലങ്ങും അടിച്ചു പറത്തിയ ബാറ്റ്സ്മാന്‍ എന്ന രീതിയില്‍ പ്രശസ്തനാണ് റിച്ചാര്‍ഡ്സ്.
Views: 1004
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024