തിരുവനന്തപുരം: സമ്പത്ത് വര്‍ധിപ്പിക്കാനുതകുന്നതും ഉത്പാദനപരവുമായ ഏതുതരം സംരംഭങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോ'ട്ടലില്‍ ദേശീയ സംരംഭകത്വ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുു മന്ത്രി. നാളികേരം, കയര്‍, തഴപ്പായ ഉള്‍പ്പെടെയുള്ള തനതുവിഭവങ്ങളെ ഉപയോഗപ്പെടുത്തി ഉത്പാദന മേഖല പരിപോഷിപ്പിക്കണം. സ്ത്രീകളോടുള്ള പുരുഷന്‍മാരുടെ മനോഭാവം മാറണം. സ്ത്രീകളെക്കൂടി എല്ലാത്തരം തൊഴിലിലും പങ്കാളികളാക്കണം. തൊഴില്‍നൈപുണ്യം നേടുന്നതിനുതകുന്ന സ്ഥാപനങ്ങള്‍ വരണം. തെങ്ങ് കയറ്റം പരിശീലിപ്പിക്കുന്ന കേന്ദ്രം തുടങ്ങാവുതാണ്. സംരംഭകര്‍ക്ക് ഉദ്യോഗസ്ഥര്‍ വേണ്ട സഹായം ചെയ്യണം. നിയമത്തിന്റെ നൂലാമാലകളില്‍പ്പെടുത്തി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കില്‍ ഇന്നൊവേഷന്‍ അവാര്‍ഡ് പി.വി.രാഹുലിന് മന്ത്രി സമ്മാനിച്ചു. മൂന്ന് സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു.
തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരളാ അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, കുടുംബശ്രീ, വ്യാവസായിക പരിശീലന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ദേശീയ സംരംഭകത്വ ദിനാചരണം സംഘടിപ്പിച്ചത്.