തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവ പ്രധാന വേദിയായ ചിലങ്ക(പുത്തരിക്കണ്ടം) യിൽ കാഴ്ചക്കാർക്ക് പകരം കൂടുതലും ഒഴിഞ്ഞ കസേരകൾ. ഇന്ന് രാവിലെ കേരള നടനം അരങ്ങേറിയ വലിയ വേദിയിലാണ് ഒഴിഞ്ഞ കസേരകൾ ദൃശ്യമായത്. വേദിക്ക് പുറത്ത് സ്കൂൾ കുട്ടികളുടെയും മുതിര്ന്നവരുടെയും നല്ലൊരു സംഖ്യ ഉണ്ടായിരുന്നെങ്കിലും അവർ മാധ്യമങ്ങൾ ഒരുക്കിയ മത്സരങ്ങളിൽ ആകൃഷ്ടരായി അവിടെ തന്നെ നിന്നു.

ഡ്രോപ്പ് ഇൻ ബോക്സ് സമ്മാന മത്സരം ചില അച്ചടി മാധ്യമങ്ങൾ വിപണ തന്ത്രമാക്കി ആളെ കൂടിയപ്പോൾ മറ്റു ചിലർ ദിനപ്പത്രവും പ്രസിദ്ധീകരണങ്ങളും സൗജന്യമായി നല്കി. ഒരു എഫ് എം റേഡിയോ ആര്ക്കും അവരുടെ സ്റ്റുഡിയോയിൽക്കയറി കല അവതരിപ്പിച്ച് കലാതിലകാമോ കലാപ്രതിഭയോ ആകാനുള്ള അവസരം നല്കി. ദൃശ്യ മാധ്യമങ്ങൾ താരസംവാദവും വിജയിച്ച കുട്ടികളുടെ കലവതരണവും ഷൂട്ട്ചെയ്തുകൊണ്ട് ആളെക്കൂട്ടി. പുറത്തുള്ള ഇത്തരം ആകൃഷ്ടങ്ങളായ കലാപാരിപാടികൾ അരങ്ങേറുമ്പോൾ ആരാണ് വേദിക്കകത്തെ ഒരു പരിപാടിക്കായി പ്രവേശിക്കുന്നത്.


ഇനി പ്രവേശിച്ചാലോ അതവര്ക്ക് ഫാനിനു താഴെ കാറ്റ്കൊള്ളാനൊരു വിശ്രമസ്ഥലം മാത്രം. കിട്ടിയ പാത്രങ്ങൾ വായിക്കാനുള്ള ഒരു ഇടം മാത്രം.
