തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കാലങ്ങളുടെ ആചാരം അഴിഞ്ഞുവീണു. സ്ത്രീകള്‍ക്ക് ഇനി ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാം. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഉത്തരവിറക്കിയത്. ഇന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. തീരുമാനം കേരള ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേത്രദര്ശനത്തിനെത്തിയ റിയ രാജി സാമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം.
കാലങ്ങളായി ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമെ സ്ത്രീകളെ ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നുള്ളു. ആ ആചാരത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 29ന് ഹര്‍ജി പരിഗണിച്ച കോടതി സംഘടനകളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ എക്‌സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.