തിരുവനന്തപുരം:ശ്രീപത്മനാഭ സ്വാമി ക്ഷേത്ത്രിലെ പത്മതീര്‍ത്ഥക്കരയിലെ കല്‍മണ്ഡപം പൊളിച്ചുമാറ്റിയതു സംബന്ധിച്ച് ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. മന്ത്രിമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍ എന്നിവരും ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കും. പുനര്‍നിര്‍മാണ ജോലികള്‍ ഈ യോഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.