തിരുവനന്തപുരം : കവിയും ഗാനരചയിതാവുമായിരുന്ന പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തില്‍ നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി അനുശോചിച്ചു.
മലയാള ഭാഷയ്ക്കും സിനിമയ്ക്കും നല്ല കവിതകളും ഗാനങ്ങളും സമ്മാനിച്ച അദ്ദേഹം സ്‌നേഹത്തിന്റെയും വിനയത്തിന്റെയും പ്രതീകമായിരുന്നുവെന്ന് സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂര്‍ പറഞ്ഞു . മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ എഴുതിയിട്ടുള്ള പൂവച്ചല്‍ ഖാദറിനെയും അദ്ദേഹത്തിന്റെ ഗാനങ്ങളെയും മലയാളികള്‍ ഒരിക്കലും മറക്കില്ല.അത്രയ്ക്കും ജനകീയമായ ഗാനങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. വൈസ് പ്രസിഡന്റ് ഡോ: വാഴമുട്ടം ബി.ചന്ദ്രബാബു, അബ്ദുല്‍ നാസര്‍ സെയ്ന്‍, എ. അബ്ദുല്‍ ഷുക്കൂര്‍, ഗോപന്‍ ശാസ്തമംഗലം, രമേഷ്ബിജു ചാക്ക, അരുണ്‍ ഭാസ്‌കര്‍, ഷിയാസ് എസ്. ഷുക്കൂര്‍, ഹാഷിംഷ, നിജി സിറാജ്, സുനില സലാം തുടങ്ങിയവരും അനുശോചിച്ചു.