NEWS11/02/2016

കേരളത്തില്‍ ശാന്തിയും സമാധാനവുമാണ് ഉണ്ടാകേണ്ടത്:കുമ്മനം രാജശേഖരന്‍

ayyo news service
തിരുവനന്തപുരം: കേരളത്തില്‍ ശാന്തിയും സമാധാനവുമാണ് ഉണ്ടാകേണ്ടത്. അക്രമ രാഷ്ട്രീയവും കൊലപാതക രാഷ്ട്രീയവും ജനങ്ങള്‍ മടുത്തു. അതുകൊണ്ടാണ് ആര്‍എസ്എസ് സര്‍സംഘചാലക് കേരളത്തില്‍ വന്നപ്പോള്‍ അക്രമരാഷ്ട്രീയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞത്. എന്നാല്‍ സിപിഎം ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നില്ലെന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്തെ പൂജപ്പുര മൈതാനിയില്‍ നടക്കുന്ന വിമോചന യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫസല്‍ വധവും ഷുക്കൂര്‍ വധവും ടി.പി വധവും ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ കൊന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കൊല്ലിച്ചതാര് എന്ന കാര്യമാണ് ഇനിയും പുറുത്തുവരേണ്ടതെന്ന് കുമ്മനം പറഞ്ഞു. എല്ലാ മേഖലകളിലും ശാന്തിയും സമാധാനവും ഉണ്ടാകണം. മതസൗഹാര്‍ദ്ദം നിലനില്‍ക്കണം.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറിമാറി അധികാരത്തിലെത്തുന്ന എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിയുടെ ഭാഗമായിട്ടാണ് ഇതുവരെ കേരളത്തില്‍ ഭരണചക്രം തിരിച്ചത്. ഇവര്‍ നടത്തിയ വന്‍ തട്ടിപ്പുകള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ പകല്‍പോലെ ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ നടപ്പാക്കിയിട്ടുള്ള നിക്ഷേപ പദ്ധതികളിലെല്ലാം തട്ടിപ്പും വെട്ടിപ്പും കുംഭകോണങ്ങളുമാണ് ഇരുകൂട്ടരും നടത്തിയത്. എന്നാല്‍ ജനങ്ങള്‍ ഇതില്‍ മടുത്തതായി കുമ്മനം പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് വിമോചന യാത്രയ്ക്ക് കേരളത്തില്‍ ഉടനീളം ലഭിച്ച സ്വീകരണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.



Views: 1563
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024