NEWS17/08/2015

വിഴിഞ്ഞം കരാറില്‍ ഒപ്പുവെച്ചു

ayyo news service
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിനും നടത്തിപ്പിനുമായി അദാനി പോര്‍ട്‌സുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചു. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസും വിഴിഞ്ഞം പോര്‍ട്‌സ് മേധാവി സന്തോഷ് മഹാപത്രയുമാണ് കരാറില്‍ ഒപ്പിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

വിഴിഞ്ഞം കരാര്‍ അദാനി ഗ്രൂപ്പിനുള്ള അംഗീകാരമാണെന്ന് ഗൗതം അദാനി പറഞ്ഞു. ഇവിടെ രണ്ടുവര്‍ഷത്തിനകം കപ്പല്‍ അടുപ്പിക്കുമെന്ന് ഉറപ്പുതരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയ ഗൗതം അദാനി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. വിഴിഞ്ഞം തുറമുഖക്കരാറിന് എതിരു നില്‍ക്കുന്ന പ്രതിപക്ഷത്തെ അനുനയിപ്പിക്കുന്നതിനായി അദാനി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയും കണ്ടു.

തുറമുഖത്തിന്റെ ഒന്നാംഘട്ടം നാലുവര്‍ഷംകൊണ്ടാണ് പൂര്‍ത്തിയാക്കേണ്ടതെങ്കിലും അതിന് മുമ്പ് പൂര്‍ത്തിയാവുമെന്നാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. നവംബര്‍ ഒന്നിന് തന്നെ തറക്കല്ലിട്ട് നിര്‍മാണം തുടങ്ങും. 7525 കോടിയുടെ പദ്ധതി ഏറ്റെടുക്കാന്‍ 1635 കോടിരൂപയാണ് അദാനി ഗ്രാന്റായി ആവശ്യപ്പെട്ടത്. ഇത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി വീതിക്കും. 2454 കോടിരൂപ അദാനി മുടക്കും. ശേഷിക്കുന്നത് സംസ്ഥാന സര്‍ക്കാരും.

മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാര്‍, കെ.എം മാണി, അനൂപ് ജേക്കബ്ബ്, അടൂര്‍ പ്രകാശ്, സ്പീക്കര്‍ എന്‍ ശക്തന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രതിപക്ഷം പ്രതിഷേധ സൂചകമായി ചടങ്ങില്‍ നിന്ന് വിട്ടുവിന്നു.






Views: 1502
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024