തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് മാസം 19 മുതല്‍ 28 വരെ നടക്കുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയായ ഗണേശ വിഗ്രഹങ്ങളുടെ മിഴിതുറക്കലും, പ്രദര്‍ശന ഉത്ഘാടനവും നടന്നു. ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം സ്വാഗതസംഘം ആഫീസില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ മിഴിതുറക്കല്‍ ഉത്ഘാടനം ചെയ്തു. ജയില്‍ എ.ഡി.ജി.പി ശ്രീലേഖ ഐ.പി.എസ് ഗണേശ വിഗ്രഹ പ്രദര്‍ശനം ഉത്ഘാടനം നിര്‍വഹിച്ചു. ചലച്ചിത്രതാരം സുധീര്‍ കരമന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോണ്‍സണ്‍ ജോസഫ്, ശിവജി ജഗന്നാഥന്‍, ഡോ. അശോകന്‍, ശ്രീകുമര്‍ ശാസ്തമംഗലം, ട്രസ്റ്റ് കണ്‍വീനര്‍ ആറ്റുകാല്‍ ആര്‍ ഗോപിനാഥന്‍ നായര്‍, മധുസൂധനന്‍ നായര്‍ ട്രസ്റ്റ് മുഖ്യകാര്യദര്‍ശി എം.എസ്. ഭുവനചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മിഴിതുറക്കല്‍ ചടങ്ങിനോടനുബന്ധിച്ച് നടന്ന പൂജാചടങ്ങുകള്‍ക്ക് ആറ്റുകാല്‍ ക്ഷേത്രം പൂജാരി കേശവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ആറ്റുകാല്‍ ക്ഷേത്രം പാര്‍ക്കിംഗ് ഗ്രൗണ്ടിനു സമീപം നടപ്പന്തലിനു ചേര്‍ന്നാണ് വിഗ്രഹ പ്രദര്‍ശനം നടന്നുവരുന്നത്.