NEWS02/05/2015

രാഹുലിനു ഗോതമ്പും ചോളവും എന്താണെന്ന് അറിയില്ല:സാക്ഷി മഹാരാജ്

ayyo news service
ന്യൂഡൽഹി∙ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്  രാഷ്ട്രീയത്തിന്റെ എബിസിഡി പോലും അറിയില്ല. കർഷകരുമായി സംസാരിക്കുന്ന രാഹുലിനു ഗോതമ്പും ചോളവും എന്താണെന്ന് അറിയില്ല. മനസ്സ് തകർന്ന കർഷകരെ കാണാൻ നടക്കുന്ന രാഹുലിനെ കാണുമ്പോൾ ഇതാണു തോന്നുന്നതെന്ന്  ബിജെപി എംപി സാക്ഷി മഹാരാജ്. 

നേരത്തെയും നിരവധി പ്രസ്താവനകൾ നടത്തി വിവാദമുണ്ടാക്കിയിട്ടുള്ള സാക്ഷി മഹാരാജ് മോദിയെ കൃഷ്ണനുമായാണ് താരതമ്യപ്പെടുത്തിയത്. ദ്രൗപതിയെ കൃഷ്ണൻ രക്ഷിച്ച പോലെയാണ് നേപ്പാളിനെ മോദി രക്ഷപ്പെടുത്തിയത്.   ദ്രൗപതിക്കു സഹായം വേണ്ടിവന്നപ്പോൾ ഒരു മടിയും കൂടാതെയാണ് കൃഷ്ണൻ സഹായിച്ചത്. മോദി നേപ്പാളിന്റെ കാര്യത്തിൽ ചെയ്തതും ഇതാണെന്ന് മഹാരാജ് പറഞ്ഞു.

നേപ്പാളിലുണ്ടായ ഭൂകമ്പത്തിനു കാരണം രാഹുൽ ഗാന്ധിയുടെ കേദാർനാഥ് സന്ദർശനമാണെന്നും സാക്ഷി മഹാരാജ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു. രാഹുൽ ബീഫ് കഴിക്കുന്ന വ്യക്തിയാണ്. ബീഫ് കഴിക്കുന്ന രാഹുൽ ദേഹശുദ്ധിവരുത്താതെ പുണ്യസ്ഥലം സന്ദർശിച്ചതിനാലാണ് ദുരന്തമുണ്ടായതെന്നും സാക്ഷി മഹാരാജ് കുറ്റപ്പെടുത്തി.
Views: 1343
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024