തിരുവനന്തപുരം:ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷം 2015 ന്റെ സമാപന സമ്മേളനം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി ഉദ്ഘാടനം ചെയ്തു. തൈക്കാട് ഗാന്ധിഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ വിവിധ മത്സര വിജയികള്‍ക്കുളള സമ്മാനദാനവും മിനി ആന്റണി നിര്‍വ്വഹിച്ചു. ഗാന്ധിജയന്തി ദിനം മുതല്‍ ഒരാഴ്ചയായി വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പരിപാടികള്‍ക്കാണ് ഇതോടെ സമാപനമായത്. ചടങ്ങില്‍ കേരള ഗാന്ധി സ്മാരക നിധി സെക്രട്ടറി കെ.ജി.ജഗദീശന്‍ അധ്യക്ഷനായിരുന്നു.
പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.രമേശ്കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍.അജിത്കുമാര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ പൂവറ്റൂര്‍ ബാഹുലേയന്‍, സുരേഷ് കുമാര്‍, വാള്‍ട്ടര്‍ ഡിക്രൂസ്, ഗാന്ധി ദര്‍ശന്‍ കോഓര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍, സി.സദാനന്ദന്‍, ഗാന്ധി ദര്‍ശന്‍ കണ്‍വീനര്‍ ജോസ് വിക്ടര്‍ എന്നിവര്‍ പങ്കെടുത്തു. മുരുക്കുംപുഴ രാജേന്ദ്രന്‍ സ്വാഗതവും ഫീല്‍ഡ് പബ്ലിസിറ്റി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍.വേണുഗോപാല്‍ നന്ദിയും പറഞ്ഞു.