തിരുവനന്തപുരം: രണ്ടര മാസത്തോളം നീണ്ട നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശത്തോടെ സമാപനം. വൈകുന്നേരം ആറിന് ശബ്ദപ്രചാരണം അവസാനിക്കും. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം തിങ്കളാഴ്ച വോട്ടെടുപ്പ്.
കേരളത്തിന്റെ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് യുഡിഎഫ് ശ്രമിക്കുമ്പോൾ വീണ്ടും ഭരണത്തിലെത്താൻ എല്‍ഡിഎഫും ഒരക്കൌണ്ട് തുറക്കാൻ ബി ജെ പിയും ശക്തമായി രംഗത്തുണ്ട്.